![]() ഹലോ Mi ഫാൻസ്, ![]() ![]() ![]() ഇന്ത്യയിലെ തന്നെ മൊബൈൽ ഫോൺ വിപണിയിൽ കഴിഞ്ഞ 6 അർധ വർഷങ്ങളിലായി ഒന്നാമത് നിൽക്കുന്ന കമ്പനിയാണ് ഷവോമി. MI ഫോണുകൾക്ക് ഇത്രയധികം പ്രചാരം ലഭിച്ചിട്ടുണ്ടെങ്കിൽ അതിൽ MIUI എന്ന ലളിതമായ സോഫ്റ്റ് വെയറിന്റെ പങ്ക് ഒട്ടും ചെറുതല്ല. എങ്ങനെ MIUI മറ്റുള്ള കസ്റ്റം UIകളിൽ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് ചോദിച്ചാൽ അതിന് ഒരു ഉത്തരമേയുള്ളു MIUI സോഫ്റ്റ് വെയറിന്റെ ഫീച്ചറുകൾ. MI എന്ന ഒരു കമ്പനി ഇത്രയും പ്രചാരത്തിൽ വരാനുള്ള കാരണം ഈ കമ്പനിയുടെ ആദ്യത്തെ ഉൽപന്നമായ MIUI സോഫ്റ്റ് വെയർ തന്നെയാണ്. ഓരോ MIUI അപ്ഡേറ്റിലും അതിൽ ഉൾപ്പെടുത്തുന്ന ഫീച്ചറുകൾ, ഇന്റെർഫേസ് മാറ്റങ്ങൾ ഒരേ UI ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന മടുപ്പ് ഒഴിവാക്കുന്നു. ![]() നമ്മളിൽ പലർക്കും തോന്നിയിട്ടുള്ള സംശയമാണ് എന്താണ് MIUI ബീറ്റ,സ്റ്റേബിൾ വേർഷനുകൾ? അല്ലെങ്കിൽ എന്താണ് അവ തമ്മിലുള്ള വ്യത്യാസം?.MIUI അവരുടെ ഉപഭോക്താക്കൾക്ക് 2 തരം സോഫ്റ്റ്വെയര് നൽകുന്നു ബീറ്റ സോഫ്റ്റ് വെയറും സ്റ്റേബിൾ സോഫ്റ്റ് വെയറും. സ്റ്റേബിൾ സോഫ്റ്റ് വെയർ ഉപയോഗിക്കുന്നവർക്ക് എല്ലാ മാസവും അപ്ഡേറ്റ് എന്ന മാനദണ്ഡത്തിലും ( എന്തെങ്കിലും സങ്കീർണമായ ബഗ്സ് കാരണം സസ്പെൻഡ് ചെയ്തില്ലെങ്കിൽ) ബീറ്റ സോഫ്റ്റ് വെയർ ഉപയോഗിക്കുന്നവർക്ക് എല്ലാ ആഴ്ചയിലും അപ്ഡേറ്റ് എന്ന മാനദണ്ഡത്തിലും(വെള്ളിയാഴ്ച്ചകളിൽ) അപ്ഡേറ്റ് നൽകുന്നു. 2 തരത്തിൽ നമ്മുടെ ഫോണിൽ നമുക്ക് സ്റ്റേബിൾ,ബീറ്റ സോഫ്റ്റ് വെയറുകൾ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും. റികവറി ഉപയോഗിച്ച് അല്ലെങ്കിൽ ഫാസ്റ്റ്ബൂട്ട് ഉപയോഗിച്ച്. റികവറി വഴി ഉപയോഗിച്ച്/ അപ്ഡേറ്റർ ആപ്പ് മുഖേന ഇൻസ്റ്റാൾ ചെയ്യാൻ റികവറി സോഫ്റ്റ് വെയറും ഫാസ്റ്റ്ബൂട്ട് വഴി ഇൻസ്റ്റാൾ ചെയ്യാൻ ഫാസ്റ്റ് ബൂട്ട് സോഫ്റ്റ് വെയറും ഉപയോഗിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി മുകളിലുള്ള ചിത്രം പരിശോധിക്കുക. ![]() MIUI സോഫ്റ്റ് വെയറിന് നല്ലൊരു അപ്ഡേറ്റ് പീരിയഡ് ഉണ്ട്. ബീറ്റ സോഫ്റ്റ്വെയറിൽ വളരെ പെട്ടെന്ന് തന്നെ സോഫ്റ്റ് വെയർ ഫീച്ചേഴ്സ് ലഭിക്കുകയും അതിനെ ബഗ്സിൽ നിന്ന് മുക്തമാക്കാൻ സൂക്ഷ്മമായ പരിശോധനക്ക് വിധേയമാക്കുകയും ചെയ്യുന്നു.അതു കൊണ്ടാണ് ബീറ്റ സോഫ്റ്റ് വെയർ ഉപയോഗിക്കുന്നവർക്ക് എല്ലാ ആഴ്ചയിലും അതിനെ പരിശോധനക്ക് വിധേയമാക്കി തെറ്റുകളും, പ്രശ്നങ്ങളും പരിഹരിച്ച ശേഷം അതിനെ സ്റ്റേബിൾ സോഫ്റ്റ് വെയറാക്കി എല്ലാ മാസങ്ങളിലും അപ്ഡേറ്റർ ആപ്പിൽ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നു. ഈ ഗൈഡ് നിങ്ങൾക്ക് ഉപകരപ്പെട്ടു എന്നു കരുതുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും താഴെ ഉള്ള കമൻറ് ബോക്സിൽ രേഖപ്പെടുത്തുക. |
In order to fulfill the basic functions of our service, the user hereby agrees to allow Xiaomi to collect, process and use personal information which shall include but not be limited to written threads, pictures, comments, replies in the Mi Community, and relevant data types listed in Xiaomi's Private Policy. By selecting "Agree", you agree to Xiaomi's Private Policy and Content Policy .
Agree