Mi.com | APP Download | About Mi Community | Privacy Policy |
India
In order to fulfill the basic functions of our service, the user hereby agrees to allow Xiaomi to collect, process and use personal information which shall include but not be limited to written threads, pictures, comments, replies in the Mi Community, and relevant data types listed in Xiaomi's Private Policy. By selecting "Agree", you agree to Xiaomi's Private Policy and Content Policy .
Agree

മലയാളം

[ടിപ്സ്] നിങ്ങളുടെ ഫോണും എംഐ അക്കൗണ്ടും ആദ്യമായി സജ്ജീകരികരിക്കേണ്ട വിധം!

2019-01-14 17:03:56
1820 17


നമസ്കാരം എംഐ ഫാൻസ്,
എംഐ ഫോൺ തിരഞ്ഞെടുത്തതിന് നന്ദി, എംഐ കുടുംബത്തിലേക്ക് ഹാർദ്ദവമായ സ്വാഗതം! മുൻപ് എംഐയോ ആൻഡ്രോയിഡ് തന്നെയോ ഉപയോഗിച്ചിട്ടില്ലാത്ത പുതിയൊരു ഉപയോക്താവായിരിക്കാം നിങ്ങൾ. അതിനാൽ MIUIയിൽ പ്രവർത്തിക്കുന്ന നിങ്ങളുടെ ഫോൺ ആദ്യമായി സെറ്റപ്പ് ചെയ്യുന്നതെങ്ങനെയെന്ന് പരിചയപ്പെടുത്തുകയും, അതിന്മേൽ നിങ്ങൾക്കുണ്ടായേക്കാവുന്ന സംശയങ്ങൾക്ക് ഉത്തരം നൽകുകയുമാണ് ഈ ഗൈഡിന്റെ ലക്ഷ്യം. ശ്രദ്ധയോടെ വായിക്കൂ!

എന്താണ് MIUI?
എംഐ ഫോണുകളിൽ പ്രീ-ഇൻസ്റ്റാൾഡ് ആയി വരുന്ന കസ്റ്റമൈസ്ഡ് ആൻഡ്രോയിഡ് OEM റോമാണ് MIUI. നിലവിൽ 300 മില്യനിലധികം ഉപയോക്താക്കളുള്ള MIUI, കൂടുതൽ കസ്റ്റമൈസേഷൻ, ഫീച്ചറുകൾ മുതലായ സവിശേതകൾ കൊണ്ട് പല എംഐ-ഇതര ഡിവൈസുകൾക്കായും ലഭ്യമാണ്. 2010ൽ ഡെവലപ്പ്‌മെന്റ് ആരംഭിച്ച്, കേവലം 9 വർഷങ്ങൾ കൊണ്ട് തന്നെ ലോകത്തിൽ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന OEM റോമുകളുടെ കൂട്ടത്തിലേക്ക് നടന്നടുക്കാൻ MIUIക്കായി. വർഷംതോറും MIUIയുടെ പുതിയ തലമുറയെയും എംഐ പുറത്തിറക്കാറുണ്ട്; നിലവിൽ MIUI 10 ആണ് ഏറ്റവും പുതിയ തലമുറ.

ആദ്യ സെറ്റപ്പും എംഐ അക്കൗണ്ടും

പ്രാഥമിക വിവരങ്ങൾ
ഫോൺ അൺബോക്‌സ് ചെയ്ത ശേഷം ഫോണിനോടൊപ്പം നൽകിയിട്ടുള്ള ഒറിജിനൽ ചാർജർ ഉപയോഗിച്ച് ഫോൺ ഫുൾ ചാർജ് ചെയ്യണം. ആദ്യമായി ഓൺ ചെയ്യുമ്പോൾ ചില സെറ്റപ്പുകൾ ചെയ്യേണ്ടതായുണ്ട്. ഇത് ഒരിക്കൽ മാത്രമേ ആവശ്യമുള്ളൂ, ഈ സെറ്റപ്പിനായി നിങ്ങളുടെ ഫോൺ നമ്പറും ഇമെയിൽ ഐഡിയും പോലെയുള്ള വിവരങ്ങൾ ആവശ്യമാണ്, സെറ്റപ്പ് ചെയ്യുന്നതിന് മുൻപായി രണ്ടും റെഡിയാക്കി വയ്ക്കുക. ഫോൺ ആദ്യമായി ഓണാകുമ്പോൾ നിങ്ങളെ സ്വാഗതം ചെയ്യുക MIUI ലോഗോയായിരിക്കും. ഇവിടെയാണ് സെറ്റപ്പ് മെനു ആരംഭിക്കുന്നത്.

സ്റ്റെപ് 1: ആദ്യ സെറ്റപ്പ് ആരംഭിക്കുവാനും, ഫോണിന്റെ ഡിഫോൾട്ട് ഭാഷ സെറ്റ് ചെയ്യാനുമായി ആദ്യം ഭാഷ (language) തിരഞ്ഞെടുക്കാൻ ആവശ്യപ്പെടും. നിങ്ങൾക്ക് ഏറ്റവും സൗകര്യപ്രദമായ ഭാഷയും അതിന്റെ ഭാഷാഭേദവും തിരഞ്ഞെടുക്കാം. ഞങ്ങളിവിടെ English (India) സെറ്റ് ചെയ്യുന്നു.
സ്റ്റെപ് 2: അടുത്തതായി പ്രദേശം (locale) തിരഞ്ഞെടുക്കലാണ്. ഇത് ശ്രദ്ധയോടെ മാത്രം ചെയ്യുക, നിങ്ങളുടെ പ്രദേശത്തിന് അനുസരിച്ച് ഫീച്ചറുകളിലും, ആപ്പുകളിലും, മറ്റ് സെറ്റിങ്ങുകളിലുമൊക്കെ മാറ്റമുണ്ടാകും. ഇവിടെ ഞങ്ങൾ India തിരഞ്ഞെടുത്തു (ഇന്ത്യയിൽ താമസിക്കുന്ന വ്യക്തിയാണെങ്കിൽ നിങ്ങളും അതുതന്നെ സെറ്റ് ചെയ്യുക).



  • (ഭാഷയും, പ്രദേശവും പിന്നീട് സെറ്റിങ്‌സ്--അഡിഷണൽ സെറ്റിങ്‌സിൽ മാറ്റാൻ സാധിക്കും).

സ്റ്റെപ് 3: ഇനി കീബോർഡ് സെറ്റ് ചെയ്യാം. 3 കീബോർഡുകൾ ആദ്യ സെറ്റപ്പിൽ തന്നെ MIUIയിൽ ലഭ്യമാണ്: ജിബോർഡ്, ഗൂഗിൾ ഇൻഡിക് കീബോർഡ്, സ്വിഫ്റ്റ്കീ കീബോർഡ്.
സ്റ്റെപ് 4: ആദ്യ സെറ്റപ്പ് പൂർത്തിയാക്കാൻ വേണ്ടി ഇന്റർനെറ്റ് കണക്ടിവിറ്റി ആവശ്യമാണ്. ഇതിന് വേണ്ടി ഒരു വൈഫൈ നെറ്റ്വർക്കിൽ നിങ്ങളുടെ ഫോൺ കണക്റ്റ് ചെയ്യുക, പാസ്സ്‌വേർഡ്‌ ആവശ്യപ്പെട്ടാൽ അതുകൂടി നൽകാൻ മറക്കരുത്. നിങ്ങളുടെ പ്രൈവസിയും മറ്റ് സെറ്റിങ്ങുകളും സംരക്ഷിക്കാൻ വേണ്ടി ഗൂഗിൾ സർവീസസ് ഒരു ഡയലോഗ് ബോക്‌സ് കൂടി കാണിക്കും. അത് ശ്രദ്ധാപൂർവം വായിച്ചുനോക്കിയ ശേഷം ആക്സപ്റ്റ് ചെയ്യുക.



(ആദ്യ സെറ്റപ്പ് സമയത്ത് നിങ്ങൾ നൽകിയിരിക്കുന്ന സെറ്റിങ്സിന് അനുസരിച്ച് വലിയ അളവിലുള്ള ഡാറ്റ കൈമാറ്റം ചെയ്യപ്പെട്ടേക്കാം. അതിനാൽ ഒരു വൈഫൈ നെറ്റ്വർക്കിൽ തന്നെ കണക്റ്റ് ചെയ്യാൻ നിർദ്ദേശിക്കുന്നു)

സ്റ്റെപ് 5: ഒരു എംഐ ഡിവൈസ് ഉപയോഗിക്കുന്നതുവഴി എംഐയുടെ ടേംസ്‌ ആൻഡ് കണ്ടീഷൻസും  പ്രൈവസി പോളിസിയും നിങ്ങൾ അംഗീകരിക്കേണ്ടതായുണ്ട്. ആവശ്യമെങ്കിൽ ഇത് വായിച്ചുമനസ്സിലാക്കിയ ശേഷം താഴെ നൽകിയിട്ടുള്ള ചെക്ക്ബോക്സ് ടിക്ക് ചെയ്ത് മുന്നോട്ടുപോകുക.
സ്റ്റെപ് 6: സിം കാർഡ് ഫോണിൽ ഇല്ലെങ്കിൽ അതിടാൻ ഫോൺ നിർദ്ദേശിക്കും. സിം കാർഡ് ഇടുന്നതും ഊരുന്നതും മുതലായവ എങ്ങനെയെന്ന് അറിയാൻ ഫോണിനോടൊപ്പം ലഭിച്ച യൂസർ മാനുവൽ കാണുക.



ഗൂഗിൾ അക്കൗണ്ട് ചേർക്കൽ
സ്റ്റെപ് 7: ഗൂഗിൾ അക്കൗണ്ട് ചേർക്കലാണ് അടുത്ത പടി. സ്വന്തമായൊരു ഗൂഗിൾ അക്കൗണ്ട് ഉണ്ടെങ്കിൽ യൂസർനെയിമും പാസ്‌വേർഡും നൽകി ലോഗിൻ ചെയ്യുക. ഇനി സ്വന്തമായി ഗൂഗിൾ അക്കൗണ്ട് ഇല്ലെങ്കിൽ അടുത്ത സ്‌ക്രീനിൽ 'Create a new account'അമർത്തി, തുടർന്നുവരുന്ന നിർദ്ദേശങ്ങൾ അനുസരിച്ച്, ഒരു പുതിയ അക്കൗണ്ട് ഉണ്ടാക്കാം.



ശ്രദ്ധിക്കുക:
  • ഈ സ്റ്റെപ് നിങ്ങൾക്ക് സ്കിപ്പ് ചെയ്യാൻ കഴിയും. എന്നാൽ അങ്ങനെ ചെയ്യാതെ ഗൂഗിൾ അക്കൗണ്ട് ചേർക്കാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു.
  • ഗൂഗിൾ അക്കൗണ്ട് ചേർക്കുന്നതുവഴി ബാക്കപ്പ്, സിങ്ക്, കോണ്ടാക്ടുകൾ, ഇമെയിൽ, ഡ്രൈവ്, ക്ലൗഡ് സേവനങ്ങൾ തുടങ്ങി അനവധി ഗൂഗിൾ സർവീസുകൾ നിങ്ങളുടെ ഫോണിൽ ഉപയോഗിക്കാനാകും.

എംഐ അക്കൗണ്ട് ചേർക്കൽ
സ്റ്റെപ് 8: നിങ്ങളുടെ ഫോണിലെ എംഐ സേവനങ്ങൾക്കെല്ലാമായി ഒരു ഏകീകൃത എംഐ അക്കൗണ്ട്  ആവശ്യമാണ്. എംഐ അക്കൗണ്ട് ഉണ്ടാക്കാനായി സ്ക്രീനിലെ 'Create a new account' അമർത്തുക. ഫോൺ നമ്പറോ ഇമെയിൽ ഐഡിയോ ഉപയോഗിച്ച് അക്കൗണ്ട് ഉണ്ടാക്കാം. സ്വന്തമായി ഒരു എംഐ അക്കൗണ്ട് ഉണ്ടെങ്കിൽ യൂസർനെയിമും പാസ്സ്വേർഡും നൽകി ലോഗിൻ ചെയ്യാം.



ശ്രദ്ധിക്കുക:
  • പുതിയ എംഐ അക്കൗണ്ട് ഉണ്ടാക്കുന്ന സമയത്ത് ഫോൺ നമ്പറും ഇമെയിൽ ഐഡിയും ഉൾപ്പെടെ കൃത്യമായ വിവരങ്ങൾ മാത്രം നൽകുക. അഥവാ ഏതെങ്കിലും കാരണവശാൽ പാസ്സ്വേർഡ് നഷ്ടപ്പെട്ടാൽ നിങ്ങളുടെ അക്കൗണ്ട് വീണ്ടെടുക്കാൻ അതാവശ്യമാണ്.
  • അക്കൗണ്ട് സിങ്ക് വഴി കാൾ ലോഗ്, മെസേജുകൾ, കോണ്ടാക്ടുകൾ മുതലായവ അതേ എംഐ അക്കൗണ്ട് സൈൻ-ഇൻ ചെയ്തിട്ടുള്ള നിങ്ങളുടെ മറ്റ് ഡിവൈസുകളിലും ലഭിക്കും.





എംഐ ക്ലൗഡും ഫൈൻഡ് ഡിവൈസും ആവശ്യപ്പെടുന്ന പെർമിഷനുകൾ നൽകി ഗൂഗിൾ ലൊക്കേഷൻ പെർമിഷനും നൽകി മുന്നോട്ട് പോകുക.



കൂടുതൽ വിവരങ്ങൾ
സ്റ്റെപ് 9: A) ഇനി ചില ചെറിയ സെറ്റിങ്ങുകളാണ്. നിങ്ങൾക്ക് താൽപര്യമില്ലെങ്കിൽ സ്കിപ്പ് ചെയ്യാവുന്നതും, ആവശ്യമെങ്കിൽ എപ്പോൾ വേണമെങ്കിലും ഫോൺ സെറ്റിംഗ്സ് മെനു വഴി മാറ്റം വരുത്താവുന്നതുമാണ് ഇത്.
ലൊക്കേഷൻ: നിങ്ങൾ ഉപയോഗിക്കാൻ പോകുന്ന ആപ്പുകൾ ആവശ്യപ്പെട്ടാൽ ലൊക്കേഷൻ വിവരം ഷെയർ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഇതാണ്.
വാൾപേപ്പർ കാരോസൽ: MIUI നൽകുന്ന ഒരു സേവനമാണിത്. ഇതിലൂടെ ദിവസേന പുതിയ വാൾപേപ്പറുകൾ ലോക്ക്സ്ക്രീനിൽ  കാണാം. പുതിയ വാൾപേപ്പറുകൾ ഡൗൺലോഡ് ചെയ്യാനായി മൊബൈൽ ഡാറ്റ ഉപയോഗിക്കാതിരിക്കാൻ വേണ്ടി വൈഫൈ ഒൺലി ഓപ്‌ഷൻ പിന്നീട് സെറ്റിംഗ്സ് മെനുവിൽ ലഭ്യമാണ്.
യൂസർ എക്സ്പീരിയൻസ് പ്രോഗ്രാമും സെന്റ് ഡയഗ്നോസ്റ്റിക്ക് ഡാറ്റ ഓട്ടോമാറ്റിക്കലിയും: MIUIയെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഈ രണ്ട് ഓപ്‌ഷനുകളും ചില വിവരങ്ങൾ എംഐയ്ക്ക് കൈമാറും. പേടിക്കേണ്ട, നിങ്ങളുടെ വ്യക്തിഗത വിവരങ്ങളൊന്നും ഇത്തരത്തിൽ കൈമാറ്റം ചെയ്യപ്പെടില്ല.
അപ്‌ഡേറ്റ് ഓട്ടോമാറ്റിക്കലി: പുതിയ MIUI വേർഷൻ ഓട്ടോമാറ്റിക്കായി ഡൗൺലോഡ് ചെയ്യുകയും, അത് ലഭ്യമാകുമ്പോൾ  ഇൻസ്റ്റാൾ ചെയ്യാൻ നിങ്ങളെ അറിയിക്കുകയും ചെയ്യുന്നു.

B) ഗൂഗിളിന്റെ ലൊക്കേഷൻ ഷെയറിങ് സർവീസ് ഉപയോഗിച്ച് ലൊക്കേഷൻ ഷെയറിങ് നടക്കുമ്പോൾ മെച്ചപ്പെട്ട കൃത്യത ലഭിക്കാൻ അടുത്ത സ്‌ക്രീനിൽ ആവശ്യപ്പെടുന്ന 'ഇമ്പ്രൂവ് ലൊക്കേഷൻ ആക്കുറസി' അനുവദിച്ചു കൊടുക്കുക.



സ്റ്റെപ് 10: അവസാനമായി MIUIയിൽ പ്രീ-ഇൻസ്റ്റാൾഡ് ആയി വരുന്ന തീമുകളിൽ നിന്നും ഒന്ന് സെറ്റ് ചെയ്യണം. ഇത് എപ്പോൾ വേണമെങ്കിലും ഫോണിലെ തീംസ് ആപ്പിൽ മാറ്റാൻ സാധിക്കും. ഇതിനുശേഷം സെറ്റപ്പ് അവസാനിച്ചതായി കാണാം. ആപ്പുകളെല്ലാം ലോഡ് ആയിവരാൻ അൽപസമയമെടുത്തേക്കാം. കുറച്ചധികം സമയമെടുത്താലും പരിഭ്രാന്തിപ്പെടേണ്ട, ഇത് തികച്ചും സാധാരണയാണ്. ആദ്യ സെറ്റപ്പിൽ മാത്രമേ ഇങ്ങനെ ഉണ്ടാകുകയുള്ളൂ.



സ്റ്റെപ് 11: ഫോണിന്റെ ഹോംസ്‌ക്രീനിൽ എത്തിയാലുടൻ തന്നെ സെറ്റിംഗ്സ് ആപ്പ്--എബൗട്ട് ഫോൺ--സിസ്റ്റം അപ്ഡേറ്റ്സ് തുറന്ന് ഏതെങ്കിലും പുതിയ അപ്ഡേറ്റ് ലഭ്യമാണോ എന്ന്  നോക്കി പുതിയ വേർഷനിലേക്ക് അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്. കൂടുതൽ സുരക്ഷയ്ക്കും പുതിയ ഫീച്ചറുകൾക്കും വേണ്ടി MIUI എപ്പോഴും അപ്‌-ടു-ഡേറ്റ് ആയി വയ്ക്കണം.
സ്റ്റെപ്‌ 12: ആദ്യമായി ഫോണിലെ ആപ്പുകൾ ഓപ്പൺ ആകുമ്പോൾ മിക്കവയും ആവശ്യമായ പെർമിഷനുകൾ ആവശ്യപ്പെടും. ഈ പെർമിഷനുകൾ അനുവദിക്കുക, അല്ലാത്തപക്ഷം ആപ്പുകളുടെ സുഗമമായ പ്രവർത്തനത്തിന് തടസ്സം നേരിട്ട് അവ പ്രവർത്തനരഹിതമായേക്കാം.



അത്രമാത്രം! MIUI തയ്യാറായിരിക്കുകയാണ്. ഇനി നിങ്ങളുടെ പുതിയ എംഐ ഫോൺ ഉപയോഗിച്ച് MIUIയുടെ അനന്തസാധ്യതകൾ കണ്ടെത്താം, ആസ്വദിക്കാം. ഒരിക്കൽ കൂടി എംഐ ഫോൺ തിരഞ്ഞെടുത്തതിന് നന്ദി അറിയിക്കുന്നു.
വിവരങ്ങൾക്കും ചിത്രങ്ങൾക്കും കടപ്പാട്: R0user

ഈ ഗൈഡ് ഉപകാരപ്രദമായി തോന്നിയോ? എങ്കിൽ നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റുകളായി രേഖപ്പെടുത്തൂ.
2019-01-14 17:03:56
Favorites6 RateRate

App Review Team

Maji George | from Redmi 3S

#1

വളരെ വിശദമായി എഴുതി... നന്ദി
2019-01-14 17:23:41

Grand Master Bunny

nazer_ktpm | from mobile

#2

Pwoli thread
2019-01-14 17:50:31

Pro Bunny

Harikrishna R | from Redmi 3S

#3

ഇതൊക്കെ ആദ്യം ചെയ്തിട്ടാണ് ഭായി mi community ആപ്പിൽ വന്നു കാണാൻ പറ്റണത്
2019-01-14 19:50:59
Harikrishna  R replied at 2019-01-14 19:50:59
ഇതൊക്കെ ആദ്യം ചെയ്തിട്ടാണ് ഭായി mi community ആപ്പിൽ വന്നു ക ...

Mi Community PC സൈറ്റായും, മൊബൈൽ സൈറ്റായും എല്ലാ ഫോണുകളിലും, ടാബ്‌ലറ്റുകളിലും, PCയിലും, മറ്റു ഉപകരണങ്ങളിലും ലഭ്യമാണ്. PC സൈറ്റ് സന്ദർശിക്കാൻ: in.c.mi.com
2019-01-14 21:05:51

Pro Bunny

Harikrishna R | from Redmi 3S

#5

athoru puthiya arivu aanallo....
2019-01-14 21:30:51

Pro Bunny

SETHU KRISHNAN | from Redmi Note 5 Pro

#6

very helpful thread
clearly said
2019-01-14 21:49:56

Master Bunny

vidya5194905456 | from Redmi Note 5 Pro

#7

it should be given with User Manual. unfortunately nothing is given with user Manual.
2019-01-15 06:56:31

Advanced Bunny

1768968208 | from Redmi 4

#8

super comfortable PC and mobile
2019-01-15 11:16:09

Master Bunny

akbar1774364886 | from Redmi 4

#9

വളരെ ഉപകാരപ്രദമായ പോസ്റ്റ്
2019-01-15 16:14:01

Rookie Bunny

Murippalathadi Unni5180673041 | from Redmi Note 5 Pro

#10

വളരെ നന്നായി സന്തോഷം
2019-01-15 21:46:06
please sign in to reply.
Sign In Sign Up
APP scratch card
3 Days Check-In
7 Days Check-In
21 Days Check-In
40 Days Check-In
70 Days Check-In
100 Days Check-In
Lucky Draw No.
Mi Explorers
1 million members
Xiaomi 7th Birthday
June-100 replies in a month
Dec-100 replies in a month
100 ответов в декабре
Columnist
MIUI 9
Newbie Member
150.000 Pengguna
Christmas 2017
2018 New Year Medal
ThrowBackWithMiCommunity
MIUI Instagram
2017 Xiaomi Annual Bill
Big Change
MIUI Beta Tester
5K
Wang Cai Medal
Best Picture
50K Thành viên
CNY Medal
Mi Community Updater
The Motivator
MIUI 10
Golden Mi Bunny
MIUI Subscriber
MIUI 8th Anniversary
Go Bunny Master
Eid Mubarak
5 Million Registered Users
Mi Music: 20 FREE Downloads
Ringtones Mania
10 Million Downloads
2019
Throwback With Mi 2018

Copyright©2016-2019 Xiaomi.com, All Rights Reserved
Content Policy
Quick Reply To Top Return to the list