In order to fulfill the basic functions of our service, the user hereby agrees to allow Xiaomi to collect, process and use personal information which shall include but not be limited to written threads, pictures, comments, replies in the Mi Community, and relevant data types listed in Xiaomi's Private Policy. By selecting "Agree", you agree to Xiaomi's Private Policy and Content Policy .
Agree

മലയാളം

[വാർത്തകൾ] MIUI 10: അവതരിപ്പിക്കുന്നു നോട്ടിഫിക്കേഷൻ ഷേഡിൽ സ്ക്രീൻ റെക്കോർഡർ ടോഗിൾ ബട്ടൺ!

2019-01-17 04:08:54
908 7


നമസ്കാരം Mi ഫാൻസ്‌,
ഫീച്ചറുകൾ കൂട്ടിച്ചേർക്കുന്ന കാര്യത്തിൽ, അത് ചെറുതായിരുന്നാലും വലുതായിരുന്നാലും, MIUI വേറിട്ടുനിൽക്കുന്നു! ക്വിക്ക് ബോൾ, 3 വിരൽ സ്വൈപ്പ് സ്ക്രീൻഷോട്ട്, ആപ്പ് ലോക്ക് മുതലായ ലളിതവും ഉപകാരപ്രദവുമായ ഒരുപാട് ഫീച്ചറുകൾ ഇതിനുത്തമ ഉദാഹരണമാണ്. ഇതുകൊണ്ടൊക്കെയാണ് MIUIയെ എല്ലാവരും ഇഷ്ടപ്പെടുന്നതും, അതൊരു മികച്ച ആൻഡ്രോയിഡ് OEM റോമായി മാറിയതും.

MIUI 10ന്റെ വരവോടെ, നോട്ടിഫിക്കേഷൻ ഷേഡിൽ വലിയ തോതിലുള്ള മാറ്റങ്ങൾ നാം കണ്ടു. റീഡിസൈൻ ചെയ്ത പുതിയ ടോഗിൾ ലേഔട്ട് ആൻഡ്രോയിഡ് പൈയുടെ ഒരു രൂപവും ഭാവവും MIUIക്ക് നൽകുന്നുണ്ട്. ടോഗിൾ പാനൽ മാത്രമല്ല, ഇതിലെ ബട്ടണുകളും ഇപ്പോൾ നവീകരണത്തിന്റെ പാതയിലാണ്. ഇവയോടൊപ്പമിതാ MIUIലെ ഏറെ രസകരമായ ആപ്പായ സ്ക്രീൻ റെക്കോർഡറിന്റെ ഒരു പുതിയ ബട്ടൺ കൂടി ടോഗിൾസ് പാനലിൽ കൂട്ടിച്ചേർത്തിരിക്കുകയാണ്. ഈ ബട്ടന്റെ സഹായത്തോടെ നിങ്ങൾക്കിനി എവിടെ നിന്നും ഒറ്റ ക്ലിക്കിൽ സ്ക്രീൻ റെക്കോർഡ് ചെയ്യാൻ സാധിക്കും. അതിനായി ആപ്പ് തുറക്കേണ്ട ആവശ്യമേ വരുന്നില്ല. കൊള്ളാമല്ലേ? വരൂ, നമുക്കിതിനെക്കുറിച്ച് കൂടുതൽ മനസിലാക്കാം.

നോട്ടിഫിക്കേഷൻ ഷേഡിൽ ടോഗിൾ ബട്ടൺ ചേർക്കുന്നതിനുള്ള വഴി
  • നോട്ടിഫിക്കേഷൻ ഷേഡ് തുറന്ന് ടോഗിൾ പാനൽ താഴേക്ക് സ്വൈപ്പ് ചെയ്യണം -- ഇടത്തേക്ക് സ്വൈപ്പ് ചെയ്യുക ("More" ടോഗിൾ ബട്ടൺ പാനലിൽ കാണാൻ സാധിക്കുന്നെങ്കിൽ ഇത് ഒഴിവാക്കാം)



  • More  അമർത്തുക -- Screen Recorder ബട്ടൺ ടോഗിൾസ് പാനലിന്റെ മുകളിലെ തെളിച്ചമുള്ള ഭാഗത്തേക്ക് വലിച്ചുനീക്കി ഇടുക.



  • Done അമർത്തി മുന്നോട്ട്പോകുക -- അത്രമാത്രം, സ്ക്രീൻ റെക്കോർഡർ ബട്ടൺ ഇപ്പോൾ നിങ്ങൾക്ക് ടോഗിൾ പാനലിൽ എത്തിക്കഴിഞ്ഞു!



എങ്ങനെയാണ് സ്ക്രീൻ റെക്കോർഡർ ടോഗിൾ ബട്ടൺ പ്രവർത്തിക്കുന്നത്?
  • നോട്ടിഫിക്കേഷൻ ഷേഡ് തുറന്ന് Screen Recorder ബട്ടൺ അമർത്തുക -- മറ്റൊന്നും ചെയ്യേണ്ടതില്ല, സ്ക്രീൻ റെക്കോർഡർ ആപ്പ് ഇപ്പോൾ നിങ്ങളുടെ സ്ക്രീൻ റെക്കോർഡ് ചെയ്യാണ് ആരംഭിച്ചിരിക്കും!


ശ്രദ്ധിക്കുക:
സ്ക്രീൻ റെക്കോർഡർ ബട്ടൺ MIUI ഗ്ലോബൽ ബീറ്റാ വേർഷൻ 8.8.16നും അതിന് ശേഷമുള്ളവയിലും മാത്രമേ ലഭിക്കൂ. ഈ ഫീച്ചർ ഇപ്പോഴും ടെസ്റ്റിംഗ് ഘട്ടത്തിലാണ്, അതിനാൽ ഫീച്ചർ അസ്‌ഥിരമായിരിക്കാം. ദൈനംദിന ഉപയോഗത്തിന് ഈ ഫീച്ചർ പ്രാപ്തമായിക്കഴിഞ്ഞാൽ, MIUI ഗ്ലോബൽ സ്റ്റേബിൾ ഉപയോക്താക്കൾക്ക് OTA അപ്‌ഡേറ്റ് വഴി വിതരണം ചെയ്യും.

സ്റ്റേബിൾ റോമിലെത്തുന്നതിന് മുൻപ് തന്നെ ഈ ഫീച്ചർ ഉപയോഗിക്കണോ?
ഇപ്പോൾത്തന്നെ MIUI ഗ്ലോബൽ ബീറ്റാ റോമിലേക്ക് മാറൂ! ഇപ്പോൾ ബൂട്ട്ലോഡർ അൺലോക്ക് ചെയ്യുകയോ ഫാസ്റ്ബൂട്ട് ഫ്ലാഷോ ആവശ്യമില്ല, നിങ്ങളുടെ ഫോണിന്റെ അപ്‌ഡേറ്റർ ആപ്പിൽ നിന്നുതന്നെ ബീറ്റ ഫ്ലാഷ് ചെയ്യാം.


നിങ്ങൾക്കിത് ഉപകാരപ്രദമായി തോന്നുന്നുണ്ടോ? നിങ്ങളുടെ കാഴ്ചപ്പാടുകൾ കമന്റുകളായി രേഖപ്പെടുത്തൂ.

അനുബന്ധ ത്രെഡുകൾ

2019-01-17 04:08:54
Favorites2 RateRate

Device team

jithin.jose506 | from app

#1

Malayalam edition wow that's great
2019-01-17 05:00:43

Pro Bunny

Harikrishna R | from Redmi 3S

#2

അടിപൊളി അപ്ഡേറ്റ്
2019-01-17 13:47:50

Master Bunny

Amagiri Hayato | from Redmi Note 5 Pro

#3

thanks for sharing
2019-01-17 15:35:02

App Review Team

Maji George | from Redmi 6 Pro

#4

ഗെയിം കളിക്കുമ്പോൾ വളരെ ഉപകാരപ്രദമായ ഒന്ന്
2019-01-17 20:21:11

Master Bunny

JűŇåîĎ451 | from Redmi Note 4

#5

Nice information
2019-01-17 21:00:29

Advanced Bunny

1710450991 | from Redmi 4

#6

MU,10.1.1.0 Up date  Chaithu,,Battary backup,,Very very poor,,,4100 Mh Battary,,8_10 Hours,,Before,,24 to 36 hours In Ideal modal,,Readmi 4,,
2019-01-17 22:24:27

Rookie Bunny

1734564267 | from Redmi 4

#7

portrait mode kB aayega
2019-01-20 02:52:42
please sign in to reply.
Sign In Sign Up
APP scratch card
3 Days Check-In
7 Days Check-In
21 Days Check-In
40 Days Check-In
70 Days Check-In
100 Days Check-In
Lucky Draw No.
Mi Explorers
1 million members
Xiaomi 7th Birthday
June-100 replies in a month
Dec-100 replies in a month
100 ответов в декабре
Columnist
MIUI 9
Newbie Member
150.000 Pengguna
Christmas 2017
2018 New Year Medal
ThrowBackWithMiCommunity
MIUI Instagram
2017 Xiaomi Annual Bill
Big Change
MIUI Beta Tester
5K
Wang Cai Medal
Best Picture
50K Thành viên
CNY Medal
Mi Community Updater
The Motivator
MIUI 10
Golden Mi Bunny
MIUI Subscriber
MIUI 8th Anniversary
Go Bunny Master
Eid Mubarak
5 Million Registered Users
Mi Music: 20 FREE Downloads
Ringtones Mania
10 Million Downloads
2019
Throwback With Mi 2018
Xiaomi's 9th Birthday
9 Years of MIUI

Read moreGet new
Copyright©2016-2019 Xiaomi.com, All Rights Reserved
Content Policy
Quick Reply To Top Return to the list