In order to fulfill the basic functions of our service, the user hereby agrees to allow Xiaomi to collect, process and use personal information which shall include but not be limited to written threads, pictures, comments, replies in the Mi Community, and relevant data types listed in Xiaomi's Private Policy. By selecting "Agree", you agree to Xiaomi's Private Policy and Content Policy .
Agree

മലയാളം

[ടിപ്സ്] എംഐ റിമോട്ട്: ഫോണിനെ റിമോട്ടാക്കി മാറ്റുന്ന മാന്ത്രിക ആപ്പ്!

2019-01-17 16:20:52
936 7


നമസ്കാരം എംഐ ഫാൻസ്‌,
ഒരു ദിവസം നിങ്ങളും കൂട്ടുകാരും കൂടി ഒരു തത്സമയ ക്രിക്കറ്റ് മാച്ച് കാണാൻ വേണ്ടി ടീവിയുടെ മുന്നിലേക്ക് തിരക്കിട്ട് വന്നിരിക്കുകയാണെന്ന് സങ്കൽപ്പിക്കുക. എന്നാൽ ടീവി ഓണാക്കാനോ, ചാനൽ മാറ്റാനോ അവിടെയെങ്ങും റിമോട്ട് കൺട്രോൾ കാണുന്നുമില്ല. എന്തായിരിക്കാം നിങ്ങൾ ആ സന്ദർഭത്തിൽ ചെയ്യുന്നത്? ഒരു സാധാരണക്കാരനാണെങ്കിൽ കാണാതെപോയ റിമോട്ട് അന്വേഷിച്ച് കണ്ടെത്താൻ ശ്രമിക്കും. എന്നാൽ ഒരു എംഐ ഫാനിന് രണ്ടാമതൊരു ചിന്തയുടെ ആവശ്യം പോലും വേണ്ടിവരില്ല. പോക്കറ്റിൽ നിന്നും ഫോൺ പുറത്തെടുത്ത് ടീവി ഓൺ ചെയ്ത് കൂട്ടുകാരുമൊത്ത് ക്രിക്കറ്റ് ആസ്വദിക്കും! അതെങ്ങനെയെന്നല്ലേ, അതിന് നമ്മെ സഹായിക്കുന്ന ഒരു ആപ്പുണ്ട്. പറഞ്ഞുവരുന്നത്  മി റിമോട്ടെന്നും മൈ റിമോട്ടെന്നുമൊക്കെ അറിയപ്പെടുന്ന എംഐ റിമോട്ടിനെക്കുറിച്ചാണ്!

എന്താണ് എംഐ റിമോട്ട്?
ഇൻഫ്രാറെഡ് സാങ്കേതികവിദ്യയിൽ നിങ്ങളുടെ ഫോണിന്റെ IR ബ്ലാസ്റ്റർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു യൂണിവേഴ്‌സൽ റിമോട്ട് കണ്ട്രോൾ ആപ്പ് ആണ് എംഐ റിമോട്ട്. ടീവികൾ, സെറ്റ് ടോപ് ബോക്സുകൾ, ഡിവിഡി പ്ലെയറുകൾ, സ്മാർട്ട് ബോക്സുകൾ, പ്രൊജക്ടറുകൾ, ക്യാമറകൾ തുടങ്ങി നിങ്ങളുടെ വീട്ടിലുള്ള ഒരുവിധം എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളെയും എംഐ റിമോട്ട് കൊണ്ട് നിയന്ത്രിക്കാം. വീട്ടിൽ മാത്രമല്ല, എയർപോർട്ടുകൾ, കഫെറ്റീരിയകൾ, റെയിൽവെ സ്റ്റേഷനുകൾ, ഷോപ്പിംഗ് മാളുകൾ എന്നിങ്ങനെ പുറംലോകത്തും എവിടെയും ഏതുസമയത്തും ഇതുപയോഗിച്ച് ഉപകരണങ്ങളെ വരുതിയിലാക്കാൻ സാധിക്കും. പല ഉപകരണങ്ങൾക്കുമായി പല റിമോട്ട് കൺട്രോളറുകൾ ഉപയോഗിക്കുന്നതിന് പകരം ഒരൊറ്റ റിമോട്ട് കൺട്രോളറിലേക്ക് മാറാൻ എംഐ റിമോട്ട് നിങ്ങളെ സഹായിക്കും. നിങ്ങളുടെ ഫോൺ തന്നെ ആ റിമോട്ടായി മാറുമ്പോൾ എവിടെയും അത് കൊണ്ടുനടക്കാനും എളുപ്പം!


എംഐ റിമോട്ടിൽ എങ്ങനെയാണ് ഒരു പുതിയ ഉപകരണം ചേർക്കുന്നത്?

  • ആദ്യമായി എംഐ റിമോട്ട് ആപ്പ് തുറക്കണം. ശേഷം ആപ്പിന്റെ മുകളിൽ ഇടതുവശത്തായുള്ള '+' ബട്ടൺ അമർത്തുക.
  • അവിടെ കൊടുത്തിട്ടുള്ള ലിസ്റ്റിൽ നിന്നും ചേർക്കേണ്ട ഉപകരണം തിരഞ്ഞെടുക്കുക (ഇവിടെ ഞങ്ങൾ ടീവിയാണ് തിരഞ്ഞെടുത്തത്). അടുത്ത സ്‌ക്രീനിൽ നിന്നും ആ ഉപകരണത്തിന്റെ നിർമ്മാതാവിനെ തിരഞ്ഞെടുക്കുക.
  • നിർമ്മാതാക്കളെ കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ സെർച്ച് ഫീച്ചർ ഉപയോഗിച്ച് എളുപ്പത്തിൽ കണ്ടെത്താം.



  • നിർമ്മാതാവിനെ കണ്ടെത്തിയാൽ റിമോട്ട് ബട്ടണുകൾ ടെസ്റ്റ് ചെയ്യാൻ ആപ്പ് ആവശ്യപ്പെടും. ബട്ടൺ വർക്ക് ആയി ഉപകരണം പ്രതികരിച്ചാൽ 'യെസ്' കൊടുത്ത് മുന്നോട്ട് പോകുക. അല്ലെങ്കിൽ അടുത്ത ബട്ടണുകൾ ടെസ്റ്റ് ചെയ്ത് പ്രതികരിക്കുന്നത് വരെ അത് തുടരുക.
  • എല്ലാം ശരിയെങ്കിൽ റിമോട്ടിനൊരു പേര് കൊടുത്ത് (നിർബന്ധമല്ല) 'പെയേർഡ്' ബട്ടൺ അമർത്തുക.




നിങ്ങളുടെ റിമോട്ട് ചേർക്കപ്പെട്ടുകഴിഞ്ഞു!


ലൈവ് ടീവി ഫീച്ചർ
എംഐ റിമോട്ട് ആപ്പിൽ ലൈവ് ടീവി സപ്പോർട്ടും, ഇന്ററാക്ടിവ് പ്രോഗ്രാം ഗൈഡും ലഭ്യമാണ്. ഇതിനായി നിങ്ങളുടെ സെറ്റ് ടോപ് ബോക്സ് സെറ്റപ്പ് ചെയ്താൽ ഇഷ്ടമുള്ള ചാനലുകളിലേക്ക് എളുപ്പത്തിൽ എത്താനും, പ്രോഗ്രാം റിമൈൻഡറുകൾ സെറ്റ് ചെയ്യാനുമൊക്കെ കഴിയും. എംഐ ടീവിക്ക് വിവിധ സേവനങ്ങൾ നൽകുന്ന 'സെൻസി'യാണ് ഈ സേവനവും നൽകുന്നത്.

ലൈവ് ടീവിക്ക് വേണ്ടി കേബിൾ/DTH സെറ്റപ്പ് ചെയ്യുന്നതെങ്ങനെ?
  • ലൈവ് ടീവി ടാബ് തുറന്ന ശേഷം ആദ്യം ഓപ്‌ഷനായ 'സെലക്ട് യുവർ STB' ഓപ്‌ഷൻ എടുക്കണം. അതിൽ നിന്നും നിങ്ങളുടെ കേബിൾ/DTH ഓപ്പറേറ്ററെ തിരഞ്ഞെടുക്കുക. (ഞങ്ങളിവിടെ കേരള വിഷൻ എടുക്കുന്നു).



  • ഫോൺ സെറ്റ് ടോപ് ബോക്സിന് നേരെ വച്ച് ശരിയായ ബട്ടൺ കണ്ടെത്തി പെയർ ചെയ്യുക. ബട്ടൺ വർക്ക് ആയി ഉപകരണം പ്രതികരിച്ചാൽ 'യെസ്' കൊടുത്ത് മുന്നോട്ട് പോകുക. അല്ലെങ്കിൽ അടുത്ത ബട്ടൺ ടെസ്റ്റ് ചെയ്യാം.
  • എല്ലാം ശരിയെങ്കിൽ റിമോട്ടിനൊരു പേര് കൊടുത്ത് (നിർബന്ധമല്ല) 'പെയേർഡ്' ബട്ടൺ അമർത്തുക. നിങ്ങളുടെ സെറ്റ് ടോപ് ബോക്സ് ചേർക്കപ്പെട്ടുകഴിഞ്ഞു!



  • ഇനി ലൈവ് റ്റീവി ടാബിലേക്ക് മടങ്ങിവന്ന ശേഷം വീണ്ടും ആദ്യ ഓപ്‌ഷൻ അമർത്തി നിങ്ങളുടെ പ്രദേശം സെറ്റ് ചെയ്യുക.
  • നിങ്ങളുടെ നഗരം/ടൗൺ, ലോക്കൽ കേബിൾ/DTH ഓപ്പറേറ്റർ (ലഭ്യമെങ്കിൽ) എന്നിവ തിരഞ്ഞെടുക്കുക.



നിങ്ങളുടെ സെറ്റ് ടോപ്പ് ബോക്‌സ് ചേർക്കപ്പെട്ടുകഴിഞ്ഞു.

ഇന്ററാക്ടീവ് പ്രോഗ്രാം ഗൈഡ്
  • സെറ്റ് ടോപ്പ് ബോക്‌സ് ചേർത്തശേഷം ലൈവ് ടീവി ടാബിൽ നൽകിയിട്ടുള്ള പരിപാടികളിലോ, ചാനലുകളിലോ അമർത്തിയാൽ ഓട്ടോമാറ്റിക്കായി ആ പരിപാടിയിലേക്ക് പോകുകയായി. ഒരു പരിപാടി/ചാനൽ തുറക്കാൻ ഇതിനേക്കാൾ എളുപ്പവും സൗകര്യപ്രദമായ മറ്റൊരു വഴിയില്ല.
  • ഇതുകൂടാതെ ഓരോ പരിപാടിയേയും കുറിച്ചുള്ള സമഗ്രമായ വിവരങ്ങളും എംഐ റിമോട്ടിൽ നൽകിയിട്ടുണ്ട്. പരിപാടിയുടെ സാരം, തരം, അതുമായി ബന്ധപ്പെട്ട ആളുകൾ, ഫേസ്‌ബുക്ക് പേജ് മുതലായ വിവരങ്ങൾ ആപ്പിൽ നൽകിയിട്ടുള്ള ആ പരിപാടിയിൽ അമർത്തിയാൽ അറിയാൻ സാധിക്കും. അതിനെ ഫേവറിറ്റ് ചെയ്യാനും, ഷെയർ ചെയ്യാനുമുള്ള സൗകര്യവും ആപ്പിലുണ്ട്.





മൈ റൂം ഫീച്ചർ
എംഐ റിമോട്ട് ആപ്പിലെ ഒരു രസകരമായ ഫീച്ചറാണ് മൈ റൂം. എംഐ റിമോട്ടിൽ നമ്മൾ മുൻപ് ചേർത്തിട്ടുള്ള എല്ലാ ഉപകരണങ്ങളുടെയും റിമോട്ട് മൈ റൂമിലൂടെ ഒറ്റ പേജിൽ തന്നെ നമുക്ക് ലഭിക്കും. ഇതിലൂടെ ടീവി, സെറ്റ് ടോപ് ബോക്സ്, ഡിവിഡി പ്ലെയർ മുതലായ പലവിധ ഉപകരണങ്ങൾ നിയന്ത്രിക്കാൻ അവയുടെ പ്രത്യേകം റിമോട്ടുകൾ എടുക്കേണ്ട ആവശ്യം വരില്ല, പകരം അത് ഒറ്റ പേജിൽ തന്നെ ലഭിക്കും. പേര് സൂചിപ്പിക്കുന്ന പോലെ ഒരു റൂമിലുള്ള എല്ലാ ഉപകരണങ്ങളെയും ഒരിടത്ത് തന്നെ നിയന്ത്രിക്കാൻ സഹായിക്കുന്നതാണ് മൈ റൂം.

മൈ റൂം തുറക്കുന്ന വിധം
  • റിമോട്ടുകൾ ചേർത്തുകഴിഞ്ഞാൽ മുകളിൽ വലതുവശത്തായി കാണുന്ന മൈ റൂം ബട്ടൺ അമർത്തിയാൽ മൈ റൂമിലെത്തും.
  • മൈ റൂമിന്റെ ഏറ്റവും മുകളിൽ വലതുവശത്തായി കൊടുത്തിട്ടുള്ള ബട്ടണിൽ അമർത്തിയാൽ മൈ റൂം സെറ്റിങ്ങുകൾ കാണാനാകും. ഇതിൽ മൈ റൂമിൽ റിമോട്ടുകൾ കാണിക്കാനും, മറയ്ക്കാനും, ഡെസ്ക്ടോപ്പ് ഐക്കൺ കൊടുക്കാനും, വൈബ്രേഷൻ ഓൺ/ഓഫ് ആക്കാനുമൊക്കെ സൗകര്യമുണ്ട്.



റിമോട്ട് ഷെയർ ചെയ്യൂന്നതെങ്ങനെ?
  • നിങ്ങൾ എംഐ റിമോട്ടിൽ ഒരിക്കൽ ചേർത്ത റിമോട്ടുകൾ മറ്റൊരാളുമായി ഷെയർ ചെയ്യാൻ സാധിക്കും. ഇതിനായി ഒരു റിമോട്ട് തുറന്ന ശേഷം മുകളിൽ വലതുവശത്തായി നൽകിയിട്ടുള്ള 3 ഡോറ്റ്‌സ് ബട്ടൻ അമർത്തി ഷെയർ കൊടുക്കുക.
  • ഇപ്പോൾ ലഭിക്കുന്ന ക്യൂആർ കോഡ് സ്വീകരിക്കേണ്ടയാളുടെ ഫോണിലെ എംഐ റിമോട്ട് ആപ്പ് എടുത്ത് മുകളിൽ ഇടതുവശത്തായുള്ള '+' ബട്ടൺ അമർത്തുക.
  • അടുത്ത സ്ക്രീനിൽ കാണുന്ന സ്കാനർ ബട്ടൺ അമർത്തി ഈ ക്യൂആർ കോഡ് സ്കാൻ ചെയ്താൽ റിമോട്ട് ഷെയറിങ് പൂർത്തിയായി.

ശ്രദ്ധിക്കുക:
  • IR ബ്ലാസ്റ്റർ ഫോൺ ഹാർഡ്‌വെയറിന്റെ ഒരു ഭാഗമാണ്  എംഐ റിമോട്ട് ആപ്പ് പ്രവർത്തിക്കാൻ IR ബ്ലാസ്റ്റർ അത്യാവശ്യമായതിനാൽ ഇതില്ലാത്ത ഫോണുകളിൽ ആപ്പ് പ്രവർത്തിക്കില്ല.
  • IR (ഇൻഫ്രാറെഡ്) സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ മാത്രമേ ആപ്പ് പ്രവർത്തിക്കുകയുള്ളു. RF (റേഡിയോ ഫ്രീക്വൻസി) സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളെ നിയന്ത്രിക്കാൻ ഈ ആപ്പ് പ്രയോജനപ്പെടില്ല.


നിങ്ങൾ എംഐ റിമോട്ട് ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തുക!

അനുബന്ധ ത്രെഡുകൾ

2019-01-17 16:20:52
Favorites3 RateRate

Device team

Nidhin@mi | from Redmi Note 5

#1

അടിപൊളി ഫീച്ചർ തന്നെ..ഷെയർ ചെയ്തതിനു നന്ദി.
2019-01-17 17:15:51

Master Bunny

See Harry | from app

#2

Well explained.
2019-01-18 00:02:41

App Review Team

Maji George | from Redmi 6 Pro

#3

തികച്ചും ഉപകാരപ്രദമായ വിവരം
2019-01-18 06:50:07

Rookie Bunny

nelson vadukoot | from Redmi Note 4

#4

ഞാൻ സ്ഥിരമായി ഉപയോഗിക്കുന്ന ആപ്പ് ആണ് ഇത്.
2019-01-18 20:54:26
Latest Music HERE!
Latest Album Zip Download HERE!
Latest Music Video Download HERE!
Latest Gist entertainment!
Latest & Breaking News HERE!
Latest Tech News HERE!
GodGoBless Media
2019-01-20 05:52:01
[url=http

Device team

jithin.jose506 | from app

#6

useful , nice share bro
2019-01-27 17:23:46

Advanced Bunny

AJ47X | from Redmi Note 5

#7

എം ഐ അല്ലഡോ . മീ റിമോട്ട്
2019-05-24 20:43:16
please sign in to reply.
Sign In Sign Up
APP scratch card
3 Days Check-In
7 Days Check-In
21 Days Check-In
40 Days Check-In
70 Days Check-In
100 Days Check-In
Lucky Draw No.
Mi Explorers
1 million members
Xiaomi 7th Birthday
June-100 replies in a month
Dec-100 replies in a month
100 ответов в декабре
Columnist
MIUI 9
Newbie Member
150.000 Pengguna
Christmas 2017
2018 New Year Medal
ThrowBackWithMiCommunity
MIUI Instagram
2017 Xiaomi Annual Bill
Big Change
MIUI Beta Tester
5K
Wang Cai Medal
Best Picture
50K Thành viên
CNY Medal
Mi Community Updater
The Motivator
MIUI 10
Golden Mi Bunny
MIUI Subscriber
MIUI 8th Anniversary
Go Bunny Master
Eid Mubarak
5 Million Registered Users
Mi Music: 20 FREE Downloads
Ringtones Mania
10 Million Downloads
2019
Throwback With Mi 2018
Xiaomi's 9th Birthday

Copyright©2016-2019 Xiaomi.com, All Rights Reserved
Content Policy
Quick Reply To Top Return to the list