10,999 രൂപ മുതൽ വിലയാരംഭിക്കുന്ന ഷവോമിയുടെ റെഡ്മി നോട്ട് 7 പ്രോ കഴിഞ്ഞ വർഷം ചൂടപ്പം പോലെ വിറ്റുതീർന്ന ഹാൻഡ്‌സെറ്റായിരുന്നു. സോണി ഐ.എം.എക്‌സ് 586ന്റെ 48 മെഗാപിക്‌സല്‍ ക്യാമറയും സ്നാപ്ഡ്രാഗൺ 675 പ്രോസസറുമാണ് ഇതിലെ പ്രധാന ആകർഷണം. 6.3-ഇഞ്ചുള്ള FHD  ഡിസ്‌പ്ലേയാണ് റെഡ്മി നോട്ട് 7 പ്രോയിലുള്ളത്. 4,000 mAh ആണ് ബാറ്ററിശേഷി. 12,999 രൂപയ്ക്ക് 6 ജിബി റാമും 64 ജിബി സ്‌റ്റോറേജുമുള്ള മോഡൽ ലഭിക്കും. 6 ജിബി റാമും 128 ജിബി സ്‌റ്റോറേജുമുള്ള ടോപ്പ് എന്‍ഡ് വേരിയന്റിന് 14,999 രൂപയാണ് വില.