In order to fulfill the basic functions of our service, the user hereby agrees to allow Xiaomi to collect, process and use personal information which shall include but not be limited to written threads, pictures, comments, replies in the Mi Community, and relevant data types listed in Xiaomi's Private Policy. By selecting "Agree", you agree to Xiaomi's Private Policy and Content Policy .
Agree

മലയാളം

[പ്രഖ്യാപനങ്ങൾ] നിയമങ്ങളും വ്യവസ്ഥകളും: പോസ്റ്റ് ചെയ്യുന്നതിന് മുൻപ് ദയവായി വായിച്ചുനോക്കുക!

2019-01-16 14:53:50
680 3
പ്രിയപ്പെട്ടവരേ,

നമ്മുടെ ഈ മലയാളം സെക്ഷനിലേക്ക് നിങ്ങളേവരെയും സ്വാഗതം ചെയ്യുന്നു. ഒരു പുതിയ പോസ്റ്റ് ഇവിടേക്ക് തയ്യാറാക്കാൻ തുടങ്ങുന്നതിന് മുൻപായി, താഴെ നൽകിയിരിക്കുന്ന നിയമങ്ങളുടെയും വ്യവസ്ഥയുടെയും മേൽ ഒന്ന് കണ്ണോടിക്കൂ.




1. ഒരു ത്രെഡ് പോസ്റ്റ് ചെയ്യുന്നതിന് മുൻപ് അത് തിരയുക
  • നിങ്ങൾക്ക് വേണ്ട വിവരം അടങ്ങിയ ത്രെഡ് ഇവിടെ മുൻപ് പോസ്റ്റ് ചെയ്യപ്പെട്ടതാണോ എന്നറിയാൻ മുകളിൽ നൽകിയിട്ടുള്ള സെർച്ച് ഓപ്‌ഷൻ ഉപയോഗിച്ച് തിരയുക. നിങ്ങൾ ചോദിക്കാനാഗ്രഹിക്കുന്ന മിക്ക ചോദ്യങ്ങളും മുൻപ് ഉത്തരം നല്കപ്പെട്ടിട്ടുള്ളവയാകാം. ഡ്യൂപ്ലിക്കേറ്റ് ത്രെഡുകൾ മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യപ്പെടും.
  • സ്റ്റിക്ക് ചെയ്തുവച്ചിരിക്കുന്ന ത്രെഡുകൾ ഒരാവർത്തിയെങ്കിലും വായിച്ചുനോക്കുക. ഒരുപക്ഷേ നിങ്ങൾ അന്വേഷിക്കുന്ന ചോദ്യത്തിന്റെ ഉത്തരം അതിലുണ്ടാകാം.
  • ഒരേ പോസ്റ്റുകൾ വീണ്ടും ഉണ്ടാക്കാതിരിക്കൂ, Edit ബട്ടൺ ഉപയോഗിക്കൂ! ഒരേ തരത്തിലുള്ള പല പോസ്റ്റുകൾ കണ്ടാൽ അവ നീക്കം ചെയ്യപ്പെടും, ഇത് തുടർന്നാൽ താക്കീതും, വഴിയേ വിലക്കും ലഭിക്കും.
  • Mi Communityയിലെ പ്രധാന ത്രെഡുകളെല്ലാം വായിച്ചുനോക്കാൻ നിങ്ങളുടെ സമയത്തിൽ നിന്ന് ഏതാനും മണിക്കൂറുകൾ മാറ്റിവയ്ക്കുക. നിങ്ങൾ അറിയാനാഗ്രഹിക്കുന്ന സഹായപ്രദമായ പല വിവരങ്ങളും അതിൽ നിന്ന് ലഭിക്കും.

2. ഭാഷ മലയാളം മാത്രം
തദ്ദേശീയരായ മി ആരാധകർക്ക് പ്രാദേശിക ഭാഷയിൽ സംവദിക്കുക എന്നതാണ് ലോക്കൽ സെക്ഷനുകളുടെ ഉദ്ദേശം. അതിനാൽ മലയാളം സെക്ഷനിൽ പൂർണമായും മലയാള ഭാഷയിൽ തന്നെ എഴുതുക. മറ്റ് ഭാഷകളിലുള്ള ത്രെഡുകളും പോസ്റ്റുകളും അനുവദിക്കില്ല.

3. സ്പാമ്മിങ് പാടില്ല
ഒരു ത്രെഡിന് മറുപടി നൽകുമ്പോൾ പല റിപ്ലൈകൾ ഒരേ സമയം പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കി, അത് ഒരു റിപ്ലൈയിലൊതുക്കാൻ ശ്രമിക്കുക. ഓർക്കുക, ഇതൊരു കമ്മ്യൂണിറ്റി ഫോറമാണ്, ചാറ്റ്റൂമല്ല! നിങ്ങളുടെ ചോദ്യങ്ങൾ/ചിന്തകൾ എപ്പോഴും ഒറ്റ പോസ്റ്റിലൊതുക്കി ചോദിക്കാൻ/മറുപടി പറയാൻ ശ്രദ്ധിക്കുക. ത്രെഡുകൾ വൃത്തിയായി സൂക്ഷിക്കുക.
താഴെ പറയുന്ന ഉള്ളടക്കത്തെ സ്പാമുകളായി കണക്കാക്കി, മുൻകൂർ അറിയിപ്പുകളൊന്നും കൂടാതെ ആദ്യ കാഴ്ചയിൽ തന്നെ നീക്കം ചെയ്യുന്നതായിരിക്കും.
  • "ങേ", "ഹോ", "ആഹാ", "അമ്പോ" മുതലായ അതിശയോക്തി പ്രകടിപ്പിക്കുന്ന വാക്കുകളടങ്ങിയ പോസ്റ്റുകൾ
  • "ഞാൻ മി ഫോൺ വാങ്ങി", "പുതിയ അപ്‌ഡേറ്റ് കൊള്ളാം" മുതലായ ഒറ്റവരി മാത്രമുള്ള പോസ്റ്റുകൾ
  • ത്രെഡിന്റെ പേര് (അല്ലെങ്കിൽ അതിന്റെ ഒരു ഭാഗം) മാത്രം അടങ്ങിയ പോസ്റ്റുകൾ
  • ലിങ്ക് മാത്രം അടങ്ങിയ പോസ്റ്റുകൾ
  • ഒരേയാൾ തന്നെ പോസ്റ്റ് ചെയ്യുന്ന ഒരുപോലെയുള്ള ത്രെഡുകൾ. പോസ്റ്റിന്റെ ഉള്ളടക്കത്തിന് അനുസരിച്ച് ആദ്യത്തെ ത്രെഡ് നിലനിർത്തി മറ്റുള്ളവ മെർജ് ചെയ്യുകയോ, ഡിലീറ്റ് ചെയ്യുകയോ ചെയ്യും.
  • ഫോറം നിയമങ്ങൾക്കനുസരിച്ച് സ്പാമാണെന്ന് സെക്ഷൻ മോഡറേറ്റർമാർക്ക് തോന്നുന്ന മറ്റെല്ലാ പോസ്റ്റുകളും.

4. നഗ്നത, അശ്ലീലം, അധിക്ഷേപങ്ങൾ പാടില്ല
നഗ്നത, അശ്ലീലം, വർഗീയ-വംശീയ പരാമർശങ്ങൾ മുതലായ നിയമവിധേയമല്ലാത്ത എന്തും കണ്ടാൽ കർശന നടപടി സ്വീകരിക്കും.

5. കച്ചവടവും പരസ്യവും
യാതൊരു രീതിയിലുമുള്ള പരസ്യങ്ങളും കച്ചവടവും ഇവിടെ അനുവദനീയമല്ല. Xiaomi ഉൽപ്പന്നങ്ങൾ മറിച്ചുവില്പന നടത്തുന്ന നിയമപരമല്ലാത്ത കക്ഷികളുടെ ലിങ്കുകളും പരസ്യങ്ങളായി കണക്കാക്കപ്പെടും.

6. ലീക്കുകൾ വേണ്ട
ഔദ്യോഗിക ഫയലുകളുടെ (MIUI അപ്‌ഡേറ്റ് പാക്കേജുകളുടെ ലിങ്കുകൾ പോലെയുള്ളവ) ലിങ്കുകൾ അടങ്ങിയ ത്രെഡുകൾ ലീക്കുകളായി കണക്കാക്കുകയും അവ നീക്കം ചെയ്യുകയും ചെയ്യും.

അധികാരികൾ കൈക്കൊള്ളുന്ന നടപടികൾ
ആദ്യമായി: നിയമലംഘനം നടത്തിയ യൂസർക്ക് താക്കീത് നൽകും (പരമാവധി 3 എണ്ണം)
രണ്ടാമതായി: 7 ദിവസത്തേക്ക് വിലക്ക് (വിഷയത്തിന്റെ ഗൗരവം അനുസരിച്ച് 3 മാസം വരെ നീണ്ടേക്കാം)
മൂന്നാമതായി: ആജീവനാന്ത വിലക്ക്

മുന്നറിയിപ്പ്: സെക്ഷൻ നിയമങ്ങളും വ്യവസ്ഥകളും നിങ്ങൾ വായിക്കാതിരുന്നാലോ അവ പാലിക്കാതിരുന്നാലോ മോഡറേറ്റർമാർ ഉത്തരവാദികളായിരിക്കില്ല. നിങ്ങളുടെ ത്രെഡുകളും പോസ്റ്റുകളും നീക്കം ചെയ്യപ്പെട്ടാലും, മുന്നറിയിപ്പുകളും, വിലക്കുകളും ലഭിച്ചാലും അതിനുത്തരവാദി നിങ്ങൾ മാത്രമായിരിക്കും. അനാവശ്യ ചോദ്യങ്ങൾ വ്യക്തിപരമായ മെസേജിലൂടെ ചോദിക്കരുത് , ഒപ്പം അനാവശ്യമായ പരാതികൾ ഉന്നയിക്കരുത്. കാരണം എല്ലാ നിയമങ്ങളും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ദയവായി നിയമങ്ങൾ മുൻകൂട്ടി വായിച്ച്‌ മനസിലാക്കിയിരിക്കുക. നന്ദി!
2019-01-16 14:53:50
Favorites1 RateRate

Rookie Bunny

1623572003 | from Redmi Note 6 Pro

#1

കൊള്ളാം... ഇത് വളരെ നല്ലൊരു തുടക്കമാണ്... കട്ട സപ്പോർട്ട്
2019-01-16 17:09:54
when is poco f2 going to launch in india
2019-01-17 13:59:49

Advanced Bunny

5160777612 | from Redmi Note 5 Pro

#3

I am not sure if this works or doesn't work I have a great day I can be a part in this message and all that was not a big difference is a very happy and prosperous New to know what I chunks
2019-03-04 11:03:31
please sign in to reply.
Sign In Sign Up
APP scratch card
3 Days Check-In
7 Days Check-In
21 Days Check-In
40 Days Check-In
70 Days Check-In
100 Days Check-In
Lucky Draw No.
Mi Explorers
1 million members
Xiaomi 7th Birthday
June-100 replies in a month
Dec-100 replies in a month
100 ответов в декабре
Columnist
MIUI 9
Newbie Member
150.000 Pengguna
Christmas 2017
2018 New Year Medal
ThrowBackWithMiCommunity
MIUI Instagram
2017 Xiaomi Annual Bill
Big Change
MIUI Beta Tester
5K
Wang Cai Medal
Best Picture
50K Thành viên
CNY Medal
Mi Community Updater
The Motivator
MIUI 10
Golden Mi Bunny
MIUI Subscriber
MIUI 8th Anniversary
Go Bunny Master
Eid Mubarak
5 Million Registered Users
Mi Music: 20 FREE Downloads
Ringtones Mania
10 Million Downloads
2019
Throwback With Mi 2018
Xiaomi's 9th Birthday
9 Years of MIUI

Read moreGet new
Copyright©2016-2019 Xiaomi.com, All Rights Reserved
Content Policy
Quick Reply To Top Return to the list