ഹായ് മി ഫാൻസ്‌...!!!
   മറ്റൊരു ഉപയോഗപ്രദമായ  ത്രെഡിലേക് എല്ലാ കൂട്ടുകാർക്കും സ്വാഗതം . ഇന്ന് ഞൻ വിവരിക്കാൻ പോകുന്നത് നമ്മുക്ക് പലപ്പോഴും ഉപയോഗപ്രദം ആകുന്ന ഒരു മൊഡ്യുളെ  പറ്റിയാണ്. മജിസ്‌ക് മൊഡ്യൂൾ എന്നാണ് ഇതിന്റെ പേര്. ഫോൺ റൂട്ട് ചെയ്യാനും കസ്റ്റമ് റോമുകൾ ഫ്ലാഷ് ചെയ്യാനും താല്പര്യമുള്ളവർക് ഈ ആപ്പ് വളരെ ഫലപ്രദം ആയിരിക്കുമെന്നതിൽ  സംശയമില്ല.
അപ്പോൾ നമുക്ക് ത്രെഡിലേക്കു കിടക്കാം ...

എന്താണ് മജിസ്‌ക് ?


   മജിസ്‌ക് ഒരു ഓപ്പൺ സോഴ്സ് ആപ്പ് ആണ്.ഇതു നമുക്ക് ഫ്രീയായി നമ്മുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. കസ്റ്റമ് റോമ്‌സ് ഫ്ലഷ് ചെയ്യാൻ താല്പര്യമുള്ള ഒരു ഓൾ ആദ്യം ചെയുന്നത് അദ്ദേഹത്തിന്റെ ഫോണിന്റ ബൂട്ലോഡ്ചെർ അൺലോക്ക് ചെയ്യുക എന്നതാണ്. എന്നാൽ അങ്ങനെ ചെയുമ്പോൾ അതു നമ്മുടെ ഫോണിന്റെ സുരക്ഷക്ക് വലിയൊരു കോട്ടം വരുത്തുക തന്നെ ചെയ്യും. ഒരു കസ്റ്റമ് റോം ഫ്ലാഷ് കൂടെ ചെയ്‌താൽ ഫോണിന്റെ സുരക്ഷാ പൂർണം അല്ല. ഇതുമൂലം  പല ബാങ്കിങ് ആപ്പുകളും വർക്ക് ആവില്ല. ഈ ആപ്പുകൾ ഫോണിന്റെ സുരക്ഷാ വീഴ്ച മനസിലാക്കി വർക്ക് ആവുന്നതിൽ വിലക്കുന്നു. ഇതിനെ മറികിടക്കാൻ  പറ്റിയ ഒരു സൂപ്പർ ആപ്പ് തന്നെ ആണ് മജിസ്‌ക് മൊഡ്യൂൾ.

മജിസ്‌ക് ശെരിക്കും  ഒരു മജിസ്‌ക് മാനേജർ എന്നൊരു ആപ്പിലാണ് വരുന്നതു , നമ്മുക്ക് ഇത് ഓപ്പൺ സോഴ്സ് ആയതുകൊണ്ട്  എവിടെ നിന്ന് വേണമെങ്കിലും  ഡൌൺലോഡ് ചെയ്തു ഇൻസ്റ്റാൾ ചെയ്യാം. എന്നാൽ മജിസ്‌ക് ഒരു സിസ്റ്റം ആപ്പ് ആയിട്ടാണ് ഇൻസ്റ്റാൾ ചെയേണ്ടത്. അതുകൊണ്ട് അതിന്റെ സിപ് ഫയൽ ഡൌൺലോഡ് ചെയ്ത  ശേഷം നമ്മുടെ റിക്കവറിയിൽ  കേറി  ഫ്ലാഷ് ചെയ്‌യേണ്ടിയിരിക്കുന്നു.


ഫ്ലാഷ് ചെയ്ദശേഷം റെസ്ടാര്റ് ചെയുമ്പോൾ മജിസ്‌ക് മാനേജറിൽ ഇൻസ്റ്റാൾ ആയി എന്ന് കാണിക്കും. മജിസ്‌ക് മാനേജർ ആപ്പിൽ  ഒരു ഓപ്ഷൻ ഉണ്ട്, മജിസ്‌ക് ഹൈഡ് എന്നാണ് അതിന്റെ പേര് . അതിൽ ക്ലിക്ക് ചെയുമ്പോൾ നമുക്ക് നമ്മുടെ ഫോണിലുള്ള ആപ്പിസിന്റെ ഒരു ലിസ്റ്റ് കാണാൻ സാധിക്കും , അതിൽ  ഏതൊക്കെ  അപ്പുകൾക്ക് നമ്മൾ മറ സൃഷ്ടിക്കണം എന്ന് സെലക്ട് ചെയ്യാനുള്ള ഒരു ലിസ്റ്റ് ആണ് ഇത് . ആ ലിസ്റ്റിൽ നിന്നും ബാങ്കിങ് റിലേറ്റഡ് ആയ ആപ്പുകൾ സെലക്ട് ചെയ്തു  കൊടുത്താൽ മാത്രം മതി . നിങ്ങളുടെ സെക്യൂരിറ്റി ബുദ്ധിമുട്ടുകൾ മാറിക്കിട്ടും .


ശ്രേധിക്കേണ്ടത്...നമ്മൾ മജിസ്‌ക് കൊണ്ട് ഒരു മറ  മാത്രം ആണ് സൃഷ്ടിച്ചത്. അതായതു ഈ അപ്പുകൾക് ഈ ഫോൺ റൂട്ട് ആണെന്നും ബൂട്ലോഡർ  ഉൺലോക്ക്ഡ് ആണെന്നും അറിയാതിരിക്കാനുള്ള മറ. അതുകൊണ്ട് തന്നെ ഇത് സുരക്ഷയ്ക് ഒരു ഗ്യാരന്റിയും തരുന്നില്ല. ഇങ്ങനെ ചെയുമ്പോൾ സുരക്ഷിതർ ആണ് എന്നുള്ള തോന്നൽ ഒരു തെറ്റുധാരണ മാത്രം ആണ്. ഒരു റൂട്ട് ചെയിത ഫോൺ ഹാക്കിങ്ങിനു ചാൻസ് കൂടുതൽ ഉള്ള ഒരു ഡിവൈസ് തന്നെയാണ് .


അറിയിപ്പ്:ഫ്ലാഷ് ചെയ്യുന്നതിന്റെ ഇടയിൽ ഫോൺ ബ്രിക്ക് ആവുകയായ മറ്റോ ഉണ്ടായാൽ അതിനു ഞാൻ ഉത്തരവാദി അല്ല.നിങ്ങളുടെ മാത്രം റിസ്കിൽ ഇത്  ചെയേണ്ടതാണ്.


ഡൌൺലോഡ് ലിങ്ക് :Rate

Number of participants 1 Experience +15 Pack Reason

View Rating Log